Skip to main content

മന്ത്രിസഭാ വാര്‍ഷികാഘോഷം:

രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു

തിരൂര്‍ വേദിയാകുന്ന മന്ത്രിസഭാ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും യുവജന സംഘടനകളുടെയും സംയുക്ത യോഗം ചേര്‍ന്നു. അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ ഇ. ജയന്റെ അധ്യക്ഷതയില്‍ കോരങ്ങത്തെ ഇ.എം.എസ് സാംസ്‌കാരിക സമുച്ചയത്തില്‍ നടന്ന യോഗത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു വിഷയാവതരണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍മാരായ കെ. സരോജാദേവി, വി. നന്ദന്‍, തഹസില്‍ദാര്‍ പി. ഉണ്ണി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അഡ്വ. പി. ഹംസക്കുട്ടി, പി.ടി മോഹനന്‍, പിമ്പുറത്ത് ശ്രീനിവാസന്‍, അഡ്വ. കെ ഹംസ, രാജ്. കെ ചാക്കോ, പാട്ടത്തില്‍ ഇബ്രാഹിംകുട്ടി, എ. ശിവദാസന്‍, മുഹമ്മദ് ഖാസിം, എം. സിദ്ധാര്‍ത്ഥന്‍, അഡ്വ. ഷമീര്‍ പയ്യനങ്ങാടി, അസി. എഡിറ്റര്‍ ഐ. ആര്‍ പ്രസാദ് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.  ജമാല്‍ ഹാജി,ബഷീര്‍ കൊടക്കാട്, പി. വി ഉഷ,വി. മുഹമ്മദ്, എം. ഷാജിര്‍, വിനോദ് തലപ്പള്ളി, ബി. രാജേഷ്, കെ. ശങ്കര നാരായണന്‍, കെ. പി ഹരീഷ് കുമാര്‍, എം. സൈദലവി, കെ. സി ഫാസില്‍ തുടങ്ങി വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുത്തു. തിരൂര്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും എസ്.എസ്.എം പോളിടെക്‌നിക് കോളജിലുമായി  മെയ് 10 മുതല്‍ 16 വരെയാണ് മന്ത്രി സഭാ വാര്‍ഷികത്തിന്റെ ഭാഗമായ പ്രദര്‍ശന - വില്‍പ്പന മേളയും കലാ സാംസ്‌കാരിക പരിപാടികളും നടക്കുന്നത്.
 

date