Skip to main content

വകുപ്പുതല ആശയവിനിമയത്തിന് ജില്ലയില്‍ ഏകോപന സെല്‍ യാഥാര്‍ത്ഥ്യമായി

ജില്ലയുടെ സമഗ്രവികസനത്തിന് എല്ലാ വകുപ്പുകളുടെയും ഏകോപനം ആവശ്യമാണെന്ന് ജില്ലാ കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍. ഇതിനായാണ് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജില്ലയില്‍ ഏകോപന സെല്‍ രൂപീകരിച്ചതെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ വികസന കമീഷണര്‍ എസ്.  പ്രേംകൃഷ്ണന്‍ അധ്യക്ഷനായി. ജില്ലയിലെ വിവിധ വകുപ്പുകള്‍ തമ്മിലുള്ള ആശയവിനിമയം കാര്യക്ഷമമാക്കുന്നതിനും പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുമാണ്  കലക്ടേറ്റ് കേന്ദ്രീകരിച്ച് സെല്‍ രൂപീകരിച്ചത്. ഇതിന് അനുബന്ധമായി ഉദ്യോഗസ്ഥതലത്തില്‍ വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങാനും യോഗത്തില്‍ തീരുമാനമായി. ഏകോപന സെല്‍ മുഖേനയാകും ഇനി ജില്ലയില്‍ സര്‍ക്കാര്‍  വകുപ്പുകള്‍ തമ്മിലുള്ള ആശയവിനിമയം. യോഗത്തില്‍ വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

date