Skip to main content

ആനക്കയം വിത്തുല്‍പ്പാദന കേന്ദ്രത്തിലേക്ക് കാര്‍ഷികയന്ത്രങ്ങള്‍ കൈമാറി

ആനക്കയത്തെ സംസ്ഥാന വിത്തുല്‍പ്പാദന കേന്ദ്രത്തിലേക്ക് ട്രാക്ടറും മറ്റ് കാര്‍ഷിക യന്ത്രങ്ങളും കൈമാറി. 2021-22 പദ്ധതി പ്രകാരമാണ് ജില്ലാ പഞ്ചായത്ത്  വിത്തുല്‍പാദന കേന്ദ്രത്തിലേക്ക് ട്രാക്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ അനുവദിച്ചത്. കാര്‍ഷിക യന്ത്രങ്ങളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം അധ്യക്ഷനായി.
വികസന സ്ഥിരം സമിതി അധ്യക്ഷ സറീന ഹസീബ് പദ്ധതി വിശദീകരിച്ചു. കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.ബി സന്തോഷ്,  
ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുത്തു. കേന്ദ്രാവിഷ്‌കൃത പദ്ധതിയിലൂടെ 50 ശതമാനം സബ്‌സിഡിയോടെയാണ് ട്രാക്ടറുകള്‍, പവര്‍ട്രില്ലര്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക യന്ത്രങ്ങള്‍ ലഭ്യമാക്കിയത്.
 

date