Skip to main content

കൊണ്ടോട്ടി നഗരസഭയില്‍ ജലസഭ സംഘടിപ്പിച്ചു

കൊണ്ടോട്ടി വലിയത്തോടും നഗരസഭാ പരിധിയിലെ മറ്റു ജലാശയങ്ങളും സംരക്ഷിക്കുന്നതിന് കൂട്ടായ ശ്രമം നടത്താന്‍ നഗരസഭാ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജലസഭാ യോഗത്തില്‍ തീരുമാനം. ' തെളി നീരൊഴുകും നവ കേരളം ' ക്യാമ്പയിന്റെ ഭാഗമായാണ് വലിയ തോട്ടിന്‍കരയില്‍ 'ജലസഭ' സംഘടിപ്പിച്ചത്. കൊണ്ടോട്ടി വലിയതോടും കുളങ്ങളും മറ്റു ജലാശയങ്ങളും മാലിന്യമുക്തമാകുന്നതിനും സംരക്ഷിക്കുന്നതിനും ജലസഭയില്‍ പദ്ധതികള്‍ തയാറാക്കി മുനിസിപ്പല്‍ തല ജലസമിതിയും രൂപികരിച്ചു. പരിസ്ഥിതി പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടന ഭാരവാഹികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വിവിധ വകുപ്പുകളില്‍ നിന്നുള്ള പ്രതിനിധികള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
കൊണ്ടോട്ടി വലിയതോട് നഗരസഭയുടെ പദ്ധതി ഫണ്ട് ഉപയോഗിച് പൊതുജന പങ്കാളിത്തത്തോടെ മെയ് മാസത്തിനകം ശുചീകരിക്കും. ശേഖരിക്കുന്ന ജൈവ മാലിന്യം സംസ്‌കരിക്കും. അജൈവ മാലിന്യങള്‍ തരം തിരിച്ച് അഗീകൃത ഏജന്‍സിക്ക് കൈമാറും. മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി എല്ലാ വാര്‍ഡുകളിലും ഓടകളിലും മറ്റു ശുചീകരണ പ്രവൃത്തികള്‍ വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റി മുഖേന നടത്താനും ജലസഭയില്‍ തീരുമാനമായി. നഗരസഭ തല ജലസഭ നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.ടി ഫാത്തിമത്ത്  സുഹ്റ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍മാന്‍ സനൂപ് മാസ്റ്റര്‍ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ അഷ്റഫ് മടാന്‍, മൊഹിനുദ്ദീന്‍ അലി, മിനി മോള്‍, അബീന പുതിയറക്കല്‍, കൗണ്‍സിലര്‍മാരായ ഷിഹാബുദീന്‍ കോട്ട, പി.പി റഹ്‌മത്തുള്ള, സി.ഡി.എസ് പ്രസിഡന്റ്മാരായ കെ.പി റൈഹാന, ഫാത്തിമ ബീവി തുടങ്ങിയവര്‍ സംസാരിച്ചു. കില ഫാക്കല്‍റ്റി ശ്രീധരന്‍ മാസ്റ്റര്‍, ഹരിത കേരള മിഷന്‍ ഫാക്കല്‍റ്റി കൃഷ്ണദാസ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി. ശിവന്‍, നഗരസഭ സെക്രട്ടറി ടി. അനുപമ തുടങ്ങിയവര്‍ പങ്കെടുത്തു

date