Skip to main content

ഡോ.കെ.മുഹമ്മദ് ഇസ്മായില്‍ വിരമിച്ചു

സംസ്ഥാന ആരോഗ്യവകുപ്പില്‍ 21 വര്‍ഷം സേവനമനുഷ്ഠിച്ച ഡോ. കെ. മുഹമ്മദ് ഇസ്മായില്‍ ഡെപ്യൂട്ടി ഡി.എം.ഒയായി ജോലിയില്‍ നിന്ന് വിരമിച്ചു. കഴിഞ്ഞ 10 വര്‍ഷമായി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഡെപ്യൂട്ടി ഡി.എം.ഒയായിരുന്നു. പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്ന ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ പദവിയും  കോവിഡ് കാലത്ത് അധിക ചുമതലകളും വഹിച്ചു. പൊന്നാനി താലൂക്ക് ആശുപത്രിയില്‍ 2001 ല്‍ അസിസ്റ്റന്റ് സര്‍ജനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ജില്ലയിലെ വിവിധ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ജോലി ചെയ്തു.തുടര്‍ന്ന് മഞ്ചേരി ജനറല്‍ ആശുപത്രി (മഞ്ചേരി മെഡിക്കല്‍ കോളജ്) ഡെപ്യൂട്ടി സൂപ്രണ്ടായും സേവനമനുഷ്ഠിച്ചു. ഇതിന് ശേഷമാണ് ഡെപ്യൂട്ടി ഡി.എം.ഒയായത്. കോട്ടക്കല്‍ പറപ്പൂര്‍ സ്വദേശിയാണ്. ഭാര്യ: ഖദീജത്തുല്‍ കുബ്ര. മക്കള്‍: ഡോ. നസ്‌നിന്‍, ഡോ.നജ്ഹ.  

(ഫോട്ടോ സഹിതം)

date