Skip to main content

ജനകീയാസൂത്രണ രജത ജൂബിലി സ്മാരക

 

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് നിര്‍മിച്ച ജനകീയാസൂത്രണ രജത ജൂബിലി സ്മാരക മന്ദിരം ഡോ.കെ.ടി ജലീല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഒരിടത്ത് സജ്ജീകരിക്കാന്‍ പൊന്നാനിയില്‍ മിനി സിവില്‍ സ്റ്റേഷന്‍ പണിയുമെന്ന് എം.എല്‍.എ പറഞ്ഞു.
2021-22 സാമ്പത്തിക വര്‍ഷത്തില്‍  മുഴുവന്‍ പദ്ധതികളും പൂര്‍ത്തിയാക്കി സംസ്ഥാന തലത്തില്‍ പത്താം സ്ഥാനവും ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനവും നേടുന്നതിന് പൊന്നാനി ബ്ലോക്ക് പഞ്ചായത്തിനെ പ്രാപ്തമാക്കിയ നിര്‍വ്വഹണ ഉദ്യോഗസ്ഥരെയും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ സംസ്ഥാന തലത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച് മഹാത്മാ പുരസ്‌കാരം നേടിയ എടപ്പാള്‍ ഗ്രാമ പഞ്ചായത്ത് പ്രതിനിധികളെയും ചടങ്ങില്‍ ആദരിച്ചു. പൊന്നാനി  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.രാമകൃഷ്ണന്‍ അധ്യക്ഷനായി. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് എല്‍.എസ്.ജി.ഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്‍.എസ് സുധ  റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ അബ്ദുല്‍ മജീദ് കഴുങ്ങില്‍, അസ്‌ലം തിരുത്തി, സി.വി സുബൈദ, സി.പി നസീറ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍,  പഞ്ചായത്ത് വൈസ് പ്രസിഡന്റുമാര്‍,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, മറ്റ്  ജനപ്രതിനിധികള്‍, ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

date