Skip to main content

തെളിനീരൊഴുകും നവകേരളം;സംഘാടക സമിതി യോഗം ചേര്‍ന്നു

ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന 'തെളിനീരൊഴുകും നവകേരളം' പദ്ധതിയുടെ ഭാഗമായി പെരുമ്പടപ്പ് ബ്ലോക്കിന് കീഴില്‍ സംഘാടക സമിതി യോഗം ചേര്‍ന്നു. ബ്ലോക്ക് പ്രസിഡന്റ്  അഡ്വ.സിന്ധു അധ്യക്ഷയായി. പൊന്നാനി കോളിലെ പ്രധാന ജലസംഭരണ കേന്ദ്രവും മഴക്കാലത്ത് പ്രദേശത്തെ വെള്ളപ്പൊക്കത്തില്‍ നിന്നും സംരക്ഷിക്കുന്നതുമായ നൂറടിത്തോടിന്റെയും അനുബന്ധ തോടുകളുടെയും സംരക്ഷണവും നരണിപ്പുഴ കേന്ദ്രീകരിച്ചു പുഴ സംരക്ഷണവും അവയുടെ പരിപാലനവും പദ്ധതിയുമായി സംയോജിപ്പിച്ച്  നടത്തുമെന്ന്  അഡ്വ. ഇ സിന്ധു പറഞ്ഞു. പരിപാടിയുടെ ഭാഗമായി ജലനടത്തവും ജലസഭയും സംഘടിപ്പിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.വി ഷഹീര്‍, മിസ്രിയ സൈഫുദ്ധീന്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് സൗദാമിനി ,വെളിയങ്കോട് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ മജീദ് പാടിയോടത്ത്, ബി.ഡി.ഒ അമല്‍ദാസ്, ബ്ലോക്ക് അംഗങ്ങള്‍,  ജലസേചന വകുപ്പ്  ഉദ്യോഗസ്ഥര്‍,പുഴ സംരക്ഷണ സമിതി പ്രതിനിധികള്‍ , ഹരിതകേരളം പദ്ധതി റിസോര്‍സ് പേഴ്‌സണ്‍മാര്‍ എന്നിവര്‍ പങ്കെടുത്തു

date