Skip to main content

സംരംഭകത്വ വികസന പരിശീലനം

സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പുതിയ സംരംഭകര്‍ക്കും  വ്യവസായ വാണിജ്യ വകുപ്പിന്റെ  സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് 10 ദിവസത്തെ സംരംഭകത്വ വികസന പരിശീലന പരിപാടി മെയ്  18 മുതല്‍ മെയ്  28 വരെ എറണാകുളം  കളമശ്ശേരിയിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് ക്യാമ്പസില്‍ നടക്കും. ഐസ് ബ്രേക്കിങ് , പ്രൊജക്റ്റ് റിപ്പോര്‍ട്ട്, ഐഡിയ ജനറേഷന്‍, ജി.എസ്.റ്റി, മാര്‍ക്കറ്റ് റിസര്‍ച്ച് , വ്യവസായ വകുപ്പിന്റെ  വിവിധ സ്‌കീംസ് , ബ്രാന്‍ഡിങ്, തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം. കോഴ്‌സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം ഉള്‍പ്പെടെ 5,900/ രൂപയാണ്.
താല്‍പ്പര്യമുള്ളവര്‍  www.kied.infoയിലൂടെ മെയ് 13ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. ഫീസ് അടച്ച് രജിസ്റ്റര്‍ ചെയുന്ന 30 പേര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം  ഫോണ്‍: 0484 2532890, 2550322, 7012376994, 9605542061
 

date