Skip to main content

ടെക്‌നിക്കല്‍ സ്‌കൂള്‍ പ്രവേശനം

ഐ. എച്ച്.ആര്‍.ഡിയ്ക്ക് കീഴില്‍ അങ്ങാടിപ്പുറം പോളിടെക്‌നിക് കോളജ് ഹോസ്റ്റലിനു സമീപം പ്രവര്‍ത്തിക്കുന്ന  പെരിന്തല്‍മണ്ണ ടെക്‌നിക്കല്‍ ഹയര്‍സെക്കന്ററി  സ്‌കൂളില്‍ എട്ട്, ഒന്‍പത് ക്ലാസുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ജനറല്‍ വിഷയങ്ങളായ ഇംഗ്ലീഷ്, മലയാളം, സാമൂഹ്യശാസ്ത്രം, കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ക്ക് പുറമെ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ഐ. ടി., ഇലക്‌ട്രോണിക്‌സ് ട്രേഡ് തിയറി, ഇലക്ട്രിക്കല്‍ ടെക്‌നോളജി എന്നീ ടെക്‌നിക്കല്‍ വിഷയങ്ങള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന സിലബസ് അനുസരിച്ചുള്ള ഇംഗ്ലീഷ് മീഡിയം ടി.എച്ച്.എസ്.എല്‍.സിയായിരിക്കും പത്താം തരത്തില്‍.  ഏഴാം ക്ലാസോ തത്തുല്യ പരീക്ഷയോ ജയിച്ചവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും എട്ടാം ക്ലാസിലേക്ക്് അപേക്ഷിക്കാം. പ്രവേശനം ആഗ്രഹിക്കുന്നവര്‍ ജനന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ എന്നിവയുടെ പകര്‍പ്പും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ടി.സിയും സഹിതം നേരിട്ട് സ്‌കൂളില്‍ എത്തണം. അഗീകൃത സിലബസില്‍ എട്ടാം ക്ലാസ് ജയിച്ചവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും ഒന്‍പതാം ക്ലാസിലേക്ക് നേരിട്ട് ചേരാം. ഫോണ്‍:  8547021210, 9847433023.

date