Skip to main content

ചാലിയം ബീച്ച് ടൂറിസം - 8 കോടി രൂപയുടെ ഭരണാനുമതി 

 

 

 

ചാലിയം ബീച്ച് ടൂറിസം പദ്ധതിക്കായി 8 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ടൂറിസം പൊതുമരാമത്തു മന്ത്രി പി. എ. മുഹമ്മദ്‌ റിയാസ്. ഓഷ്യാനസ് ചാലിയം എന്ന പേരിലുള്ള പദ്ധതി പൂർത്തിയാവുന്നതോടെ ചരിത്രപരമായി ഏറെ സവിശേഷതകളുള്ള ചാലിയം ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായി മാറും.ചാലിയം പുലിമുട്ട് നവീകരണമാണ് പദ്ധതിയുടെ പ്രധാന ആകർഷണം.നടപ്പാത, സോളാർ പാനൽ, വൈദ്യുതീകരണം, ശുചി മുറികൾ, പ്രൊജക്റ്റ് ഓഫീസ്, ഫുഡ് ഷാക്കുകൾ , വിശ്രമ കേന്ദ്രങ്ങൾ, വാച്ച് ടവർ തുടങ്ങിയവ പദ്ധതിയിൽ ഉൾപ്പെടുന്നു. ഒന്നാം ഘട്ട പ്രവൃത്തികൾക്ക് നേരത്തെ 98,75,291 രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. ടെന്റർ നടപടി പൂർത്തീകരിച്ച് കഴിഞ്ഞതായും പ്രവൃത്തി ഉടനെ ആരംഭിക്കുമെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു.

date