Skip to main content

ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ ഭക്തന്മാര്‍ സന്നിധാനത്ത് 

ശബരിമല: ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ ഭക്തന്മാര്‍ സന്നിധാനത്ത്. തിരുവനന്തപുരം വിതുര സ്വദേശികളും വിതുര നാദരുദ്ര കലാസമിതിയിലെ അംഗങ്ങളുമായ 13 അയ്യപ്പഭക്തന്മാരാണ് ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ മല ചവിട്ടിയത്. ആനന്ദ്, അനന്തു, സുനില്‍, സുജിത്ത്. അനന്തു എടം, രാഹുല്‍, അബിന്‍, ജെവിന്‍, അഭി, ശ്യം, നന്ദു, അഖില്‍, മഹേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

സന്നിധാനത്തെ വലിയ നടപ്പന്തലില്‍ വെള്ളിയാഴ്ച രാത്രി ഒന്‍പതോടെ എത്തിയ സംഘം അവതരിപ്പിച്ച ശിങ്കാരിമേളം ഏവരുടേയും ശ്രദ്ധപിടിച്ചുപറ്റി. ആദ്യമായാണ് ഇവര്‍ ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ സന്നിധാനത്ത് വരുന്നത്.  (പി.ആര്‍. ശബരി-33)
 

date