Skip to main content

ജില്ലാതല സഹവാസ ക്യാമ്പിന് രജിസ്റ്റര്‍ ചെയ്യാം

 

ജില്ലാ ശിശുക്ഷേമ സമിതി കുട്ടികളുടെ മേഖലയിലെ വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഓഗസ്റ്റ് ആറ്, ഏഴ് തീയതികളില്‍ കോട്ടയ്ക്കല്‍ ആമപ്പാറ       എ.എല്‍.പി സ്‌കൂളില്‍ ജില്ലാതല സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നു. കുട്ടികളുടെ അവകാശങ്ങള്‍, ശിശു സംരക്ഷണ നിയമങ്ങള്‍, സൈബര്‍ ലോകവും കുട്ടികളുടെ വ്യക്തിത്വ വികാസവും, നവമാധ്യമങ്ങളെ ഉപയോഗിക്കേണ്ടത് എങ്ങനെ, പ്രസംഗകല എന്നീ വിഷയങ്ങളില്‍ ക്ലാസുകളും ക്യാമ്പ് ഫയര്‍, നാട്ടുനടത്തം എന്നിവ ക്യാമ്പില്‍ സംഘടിപ്പിക്കും. ഓഗസ്റ്റ് ആറിന് വൈകീട്ട് മൂന്നിന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. വൈകീട്ട് നാലിന് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാന്‍ താത്പര്യമുള്ള 13നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ ഓഗസ്റ്റ് നാലിന് വൈകീട്ട് അഞ്ചിനകം 9946287500 എന്ന നമ്പറില്‍ ബന്ധപ്പെടണം.

date