Skip to main content

കുടിശിക അടച്ച് അംഗത്വം ഉറപ്പാക്കാം

 

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ മലപ്പുറം ജില്ലയില്‍ നിന്ന്  മൂന്ന് വര്‍ഷമോ അതിലധികമോ വര്‍ഷം മത്സ്യത്തൊഴിലാളി ക്ഷേമനിധി വിഹിതം അടക്കാത്തവര്‍ കുടിശിക വിഹിതം 2022 ഓഗസ്റ്റ് ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള ഒരു മാസത്തിനുള്ളില്‍ അതത് ഫിഷറീസ് ഓഫീസുകളില്‍ കുടിശിക വിഹിതം അടക്കണം. 2022 വര്‍ഷത്തെ മത്സ്യത്തൊഴിലാളി പട്ടികയില്‍ നിന്നും മൂന്ന് വര്‍ഷമോ അതിലധികമോ വര്‍ഷം വിഹിതം അടക്കാത്തവരെ ഇനിയൊരു മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുമെന്ന് മത്സ്യബോര്‍ഡ് കോഴിക്കോട് മേഖലാ എക്‌സിക്യൂട്ടീവ് അറിയിച്ചു.

date