Skip to main content

ഇരിമ്പിളിയം പഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറി പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

 

 

ഇരിമ്പിളിയം പഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറിയുടെ പുതിയ കെട്ടിടം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അധ്യക്ഷനായി. ആയുഷ് വകുപ്പ് ഭാരതീയ ചികിത്സ സമ്പ്രദായം വാർഷിക പദ്ധതി 2019- 20 ൽ ഉൾപ്പെടുത്തിയാണ് പുതിയ 

ഡിസ്പെൻസറി കെട്ടിടം നിർമിച്ചത്. 54,31000 രൂപ ചെലവിലാണ് പുതിയ കെട്ടിടത്തിന്റെ നിർമാണം. ചടങ്ങിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി മുഖ്യാതിഥിയായി. ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ മാസ്റ്റർ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ചെയർപേഴ്സൺ ആയിഷ ചിറ്റകത്ത്, പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ എൻ.ഖദീജ, ബ്ലോക്ക് പഞ്ചായത്ത് അംഗം  കെ.എം.അബ്ദുറഹിമാൻ, പഞ്ചായത്ത്‌ അംഗം  കെ.ടി ജസീന, പഞ്ചായത്ത് അംഗങ്ങളായ  കെ. ബാലചന്ദ്രൻ, ഷഫീദബേബി, അബൂബക്കർ, പഞ്ചായത്ത് സെക്രട്ടറി എം.എസ്. ശ്രീലത, അഹമ്മദ് കുട്ടി , പി. ഷമീം മാസ്റ്റർ, എ.വി. അബ്ബാസ്, ബാലസുബ്രഹമണ്യൻ, മമ്മു പാലൊളി, മുഹമ്മദ് കുട്ടി, ടി.എം. പുറമണ്ണൂർ, മെഡിക്കൽ ഓഫീസർമാരായ ഡോ. സെല്ല ഡേവിഡ്, എം.എം. കബീർ, ഡോ.ഫിബി മോൾ, ഡോ.സന്ധ്യ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർമാൻ വി.ടി. അമീർ റിപ്പോർട്ട് അവതരിപ്പിച്ചു.

 

date