Skip to main content

നവീകരിച്ച മാറഞ്ചേരി ഡയാലിസിസ് സെന്റർ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു

 

 

പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്ത് ഏറ്റെടുത്ത് നവീകരിച്ച മാറഞ്ചേരി ഡയാലിസിസ് സെന്റർ ആരോഗ്യം വനിതാ - ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈനായി നിർവഹിച്ചു. മലപ്പുറം ജില്ലയിൽ 7.05കോടിയുടെ പദ്ധതികളാണ് മന്ത്രി ഉദ്ഘാടനം ചെയ്‌തത്‌. 2013ൽ മാറഞ്ചേരി പഞ്ചായത്തിന് കീഴിൽ പ്രവർത്തനമാരംഭിച്ച നിർധനരായ ഡയാലിസിസ് രോഗികളുടെ ആശാ കേന്ദ്രമായ ഡയാലിസ് സെൻ്ററാണ് കൂടുതൽ സൗകര്യങ്ങളോടെ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തനമാരംഭിക്കുന്നത്. ആറ് മെഷിനുകൾ സജ്ജീകരിച്ച് രണ്ട് ഷിഫ്റ്റുകളിലായാണ് പ്രവർത്തനം ആരംഭിക്കുന്നത്. ഉദ്ഘാടനത്തിന് മുമ്പ് തന്നെ നിലവിൽ 11 രോഗികൾക്ക് ഡയാലിസിസ് ചെയ്ത് വരുന്നുണ്ട്. കൂടുതൽ മെഷിനുകൾ ലഭ്യമാവുന്ന മുറയ്ക്ക് മൂന്ന് ഷിഫ്റ്റിൽ 36 പേർക്ക് ഓരോ ദിവസവും ഡയാലിസിസ് സൗകര്യമൊരുക്കാനാണ് തീരുമാനം.ഇതിനായി മുകളിലെ നിലയും സജ്ജീകരിക്കും. നിലവിൽ എട്ട് ജീവനക്കാരുമായാണ് പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ മാറഞ്ചേരി ,വെളിയങ്കോട്, പെരുമ്പടപ്പ്, ആലങ്കോട്, നന്നംമുക്ക് പഞ്ചായത്ത് പരിധിയിലുള്ളവർക്ക് മുൻഗണന നൽകിയാണ് ഡയാലിസിസ് സെൻ്റർ പ്രവർത്തിക്കുക. ബ്ലോക്ക് പഞ്ചായത്തിൻ്റെയും ഗ്രാമ പഞ്ചായത്തുകളുടെയും വിഹിതത്തിന് പുറമേ.സുമനസ്സുകളിൽ നിന്ന് സമാഹരിക്കുന്ന തുകയും ഉപയോഗിച്ചാണ് പ്രവർത്തന ചെലവ് കണ്ടെത്തുക.

 

ചടങ്ങിൽ പി.നന്ദകുമാർ എം.എൽ.എ അധ്യക്ഷനായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുക റിപ്പോർട്ട് അവതരിപ്പിച്ചു.പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഇ സിന്ധു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ സമീറ ഇളയേടത്,ബിനീഷ് മുസ്തഫ,മിസിരിയാ സൈഫുദ്ധീൻ,പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദാമിനി,മാറഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ അസീസ്,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എകെ സുബൈർ,ആരിഫ നാസർ,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എ എച്ച് റംഷീന,രാമദാസ് മാസ്റ്റർ,താജ്ജുന്നീസ,ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ടി.കെ ബൽക്കീസ്,

ബ്ലോക്ക് ഡിവിഷൻ അംഗങ്ങളായ പി നൂറുദ്ധീൻ,കെ സി ശിഹാബ്,പി അജയൻ,പി റംഷാദ്,ആശാലത,ജമീല മനാഫ്,വി വി കരുണാകരൻ,റീസ പ്രകാശൻ,മാറഞ്ചേരി പഞ്ചായത്ത് അംഗം റജുല ഗഫൂർ,എൻ എച്ച എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ടി എൻ അനൂപ്, സി.എച്ച്.സി. മാറഞ്ചേരി മെഡിക്കൽ ഓഫീസർ ഡോ. അരുൺ നാഥ് സോമനാഥൻ, മാറഞ്ചേരി എഫ് .എച്ച്. സി. മെഡിക്കൽ ഓഫീസർ ഡോ. ഷാൻഫിയത്,

ബി.ഡി.ഒ കെ.ജെ അമൽദാസ് 

എന്നിവർ പങ്കെടുത്തു.

date