Skip to main content

കെസ്റു പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

 

എംപ്ലോയ്മൻറ് എക്സ്ചേഞ്ചുകൾ മുഖേന നടപ്പിലാക്കി വരുന്ന ബാങ്ക് ലിങ്ക്ഡ് സ്വയം തൊഴിൽ വായ്പ പദ്ധതിയായ കെസ്റു പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. 21 -നും 50 നും ഇടയിൽ പ്രായമുള്ള, ഒരുലക്ഷം രൂപയിൽ കവിയാത്ത വാർഷിക വരുമാനമുള്ള യുവതീ യുവാക്കൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അനുവദിക്കുന്ന വായ്പയുടെ 20 ശതമാനം (ഫ്രണ്ട് എന്‍ഡ്) സബ് സിഡിയായി ലഭിക്കും. വിശദ വിവരങ്ങൾക്ക് ജില്ലാ എംപ്ലോയ്മന്‍റ് എക്സ്ചേഞ്ചിലെ 0484 - 2422458, 9744999342 ഫോൺ നമ്പറുകളിൽ നേരിട്ട് ബന്ധപ്പെടുക

date