Skip to main content

സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു

വ്യവസായ  വാണിജ്യ വകുപ്പിന്റെ  സംരംഭകത്വ  വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ്  ഡവലപ്മെന്റ് നാഷണൽ  ഫിഷറീസ് ഡവലപ്മെന്റ് ബോർഡിന്റെയും  കേന്ദ്ര സർക്കാറിന്റെ സ്ഥാപനമായ നാഷണൽ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  മൈക്രോ സ്‌മോൾ മീഡിയം  എന്റെർപ്രൈസ്ന്റെയും ആഭിമുഖ്യത്തിൽ ഫിഷറീസ് ആൻഡ് അക്വാകൾച്ചർ എന്ന വിഷയത്തിൽ  15 ദിവസത്തെ സൗജന്യ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു.ഫിഷറീസ് ആൻഡ് അക്വാകൾച്ചർ എന്ന വിഷയത്തിൽ സംരംഭം  തുടങ്ങാൻ  ആഗ്രഹിക്കുന്ന  കേരളത്തിലെ  എസ് സി വിഭാഗത്തിൽപ്പെട്ട  തൊഴിൽ രഹിതരായ  45 വയസിന് താഴെയുള്ള തിരെഞ്ഞെടുത്ത 25 യുവതി  യുവാകൾക്ക്  സ്റ്റൈപെൻറ്റോടുക്കൂടി  ഓഗസ്റ്റ് ഒമ്പതു  മുതൽ ഓഗസ്റ്റ് 29 വരെ കളമശ്ശേരി  കീഡ് ക്യാമ്പസിൽ വെച്ച്  സംഘടിപ്പിക്കുന്നു. ഫിഷറീസ്, അക്വാകൾച്ചർ എന്നിവയിലെ സംരംഭകത്വ  അവസരങ്ങൾ, മത്സ്യത്തിന്റെ മൂല്യവർദ്ധിത ഉത്പന്നങ്ങൾ, അലങ്കാര മത്സ്യബന്ധനം, മാർക്കറ്റ് സർവേ, പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കൽ, സ്റ്റേറ്റ് ഫിഷറീസ് വകുപ്പിന്റെ പദ്ധതികൾ, വ്യവസായ  വാണിജ്യ വകുപ്പിന്റെ പദ്ധതികൾ, നാഷണൽ  ഫിഷറീസ് ഡവലപ്മെന്റ് ബോർഡിന്റെ പദ്ധതികൾ, ഫിഷറീസ്, അക്വാകൾച്ചർ മേഖലയിൽ ഹൈബ്രിഡ്, സോളാർ, വിൻഡ് എനർജി ആപ്ലിക്കേഷനുകൾ, മേഖലയിലെ സംരംഭകരുടെ അനുഭവം പങ്കിടൽ തുടങ്ങിയ ക്ലാസ്സുകളും  ഉൾപ്പെടുത്തിയിരിക്കുന്നു.  താത്പര്യമുള്ളവർ www.kied.info എന്ന വെബ്സൈറ്റ് സന്ദർശിച്ച്  ഓഗസ്റ്റ് 2ന് മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. നൽകേണ്ടതാണ്.  കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക-0484 2532890 / 2550322/9605542061.
 

date