Skip to main content

എച്ച്‌ഐവി പ്രതിരോധ സന്ദേശവുമായി കോളേജ് വിദ്യാർത്ഥികൾക്കായി OSOM 2022 - ടാലന്റ് ഷോ നടത്തുന്നു

 

ജില്ലാതല മത്സരം എറണാകുളം മഹാരാജാസ് കോളേജിൽ വെച്ച് ആഗസ്റ്റ് 4 ന് നടത്തും.

എറണാകുളം:എച്ച്‌ഐവി പ്രതിരോധനത്തിനായി അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി (കെ എസ് എ സി എസ്) കോളേജുകളില്‍ ടാലന്റ് ഷോ നടത്തുന്നു. പുതിയ എച്ച്.ഐ.വി അണുബാധകളില്ലാത്ത 2025 ലേയ്ക്ക് എന്ന ദൗത്യം 2021 ലോക എയ്ഡ്‌സ് ദിനത്തില്‍ കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈററി പ്രഖ്യാപിച്ചിരുന്നു.
യുവാക്കള്‍ക്കിടയില്‍
എച്ച് ഐ വി രോഗ സാധ്യത കൂടുതലാണെന്നിരിക്കെ യുവാക്കളിലൂടെ
എച്ച് ഐ വി രോഗപ്രതിരോധ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ടാലന്റ് ഷോയിലൂടെ ഉദ്ദേശിക്കുന്നത്.ഈ ലക്ഷ്യം മുൻനിർത്തി ജില്ലയിലെ 25 കോളേജുകളില്‍ റെഡ് റിബണ്‍ ക്ലബ്ബുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
 '2025-ഓടു കൂടി കേരളത്തില്‍ പുതിയ എച്ച്.ഐ.വി അണുബാധകള്‍ ഇല്ലാതാക്കുക' എന്ന ദൗത്യത്തിന്റെ ഭാഗമായിട്ടാണ് OSOM 2022 (ഓപണ്‍ സ്റ്റേജ് ഓപ്പണ്‍ മൈന്‍്ഡ്) ടാലന്റ് ഷോ സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് പന്ത്രണ്ടിന് ആചരിക്കുന്ന അന്താരാഷ്ട്ര യുവജന ദിനത്തിന് മുന്നോടിയായി ജില്ലാ അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍ നടത്തുക. 

ഐടിഐ, പോളിടെക്‌നിക്ക്, ആര്‍ട്ട്‌സ് &സയന്‍സ് , പ്രഫഷണൽ കോളേജുകൾ തുടങ്ങി എല്ലാ കോളേജുകള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിനോദപരവും, വിജ്ഞാനപരവും, വസ്തുതാപരവുമായി കലയിലൂടെ സന്ദേശത്തെ അവതരിപ്പിക്കുന്നവരായിരിക്കും വിജയികളാവുക. അന്താരാഷ്ട്ര യുവജന ദിനത്തില്‍ നടക്കുന്ന മെഗാ ഇവന്റില്‍, ടാലന്റ് ഷോയുടെ അന്തിമ വിജയികള്‍ക്ക് അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരവും ലഭിക്കും. 

ഒരു കോളേജിൽ നിന്നും ഒരു വിദ്യാർത്ഥി/ വിദ്യാർഥിനിക്കാണ് ജില്ലാ തലത്തിലുള്ള ടാലന്റ് ഷോ യിൽ പങ്കെടുക്കാൻ അവസരം നൽകുന്നത്. കോളേജ് തലത്തിൽ മികവ് തെളിയിച്ച വിദ്യാർത്ഥി/ വിദ്യാർഥിനിയെയാണ് ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിക്കേണ്ടത് . ജില്ലാതല മത്സരം എറണാകുളം മഹാരാജാസ് കോളേജിലെ ജി എൻ ആർ ഹാളിൽ വെച്ച് ആഗസ്റ്റ് 4 ന് നടത്തുന്നതാണ്. മത്സരാർത്ഥികൾ അന്നേ ദിവസം രാവിലെ 10 മണിക്ക് തന്നെ എത്തിച്ചേരേണ്ടതാണ്.
ജില്ലാ തല മത്സരത്തിൽ നിന്നും തിരഞ്ഞെടുക്കുന്ന വിജയികളെ ഉൾകൊള്ളിച്ചു കൊണ്ടാകും സംസ്ഥാന തല ടാലന്റ് ഷോ സംഘടിപ്പിക്കുക

ജില്ലാതല ടാലന്റ് ഷോയിൽ പങ്കെടുക്കുന്നതിന് കോളേജുകളിൽ നിന്നും തെരഞ്ഞെടുത്ത വിദ്യാർത്ഥികൾ  9526816588 എന്ന ഫോൺ നമ്പറിലോ ekmdapcu@ksacs.inഎന്ന മെയിൽ ഐഡിയിലോ ആഗസ്റ്റ് 2 ന്  ഉച്ചയ്ക്ക് 2 മണിക്ക് മുൻപായി രജിസ്റ്റർ ചെയ്യേണ്ടതാണ് .
 
മത്സരത്തിന്റെ മാനദണ്ഡങ്ങള്‍

1. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാകും ടാലന്റ് ഷോയില്‍ പങ്കെടുക്കാനാവുക
2. കലാരൂപങ്ങളുടെ സന്ദേശം "എച്ച്.ഐ.വി അണുബാധ തടയുക" എന്നതാവണം.
3.വിനോദവും വിജ്ഞാനവും വസ്തുതയും ഉൾക്കൊള്ളിച്ചുള്ള കലാരൂപങ്ങൾ ആകണം.
4. പാട്ട്, ഡാൻസ് , സ്റ്റാൻഡ് അപ്പ് കോമഡി , മോണോ ആക്ട് തുടങ്ങിയ വ്യക്തിഗത പ്രകടനങ്ങളായിരിക്കണം.

5.ഏഴ് മിനിറ്റ് ദൈര്‍ഘ്യത്തില്‍ കവിയാത്ത പ്രകടനങ്ങളാകണം അവതരിപ്പിക്കേണ്ടത്.

date