Skip to main content

സംരഭകത്വ പരിശീലനം

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ്, നാഷണല്‍ ഫിഷറീസ് ഡവലപ്‌മെന്റ് ബോര്‍ഡിന്റെയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോ സ്‌മോള്‍ മീഡിയം എന്റെര്‍പ്രൈസ്‌ന്റെയും ആഭിമുഖ്യത്തില്‍ സൗജന്യ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ എന്ന വിഷയത്തില്‍ 15 ദിവസമാണ് ക്യാമ്പ്.
എസ് സി വിഭാഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ 25 പേര്‍ക്കാണ് സ്‌റ്റൈപെന്റോടെ അവസരം. പ്രായപരിധി 45 വയസ്സ്. ഓഗസ്റ്റ് ഒമ്പത് മുതല്‍ 29 വരെ കളമശ്ശേരി കീഡ് ക്യാമ്പസിലാണ് ക്യാമ്പ്. താത്പര്യമുള്ളവര്‍ www.kied.info എന്ന വിലാസത്തിൽ ഓഗസ്റ്റ്  രണ്ടിന് മുന്‍പ് അപേക്ഷിക്കണം. വിവരങ്ങള്‍ക്ക് 0484 2532890 / 2550322/9605542061.

date