Skip to main content
ഉജ്ജ്വല ഭാരതം ഉജ്ജ്വല ഭാവി പവർ @ 2047  ഉദ്ഘാടനം

ഉജ്ജ്വല ഭാരതം ഉജ്ജ്വല ഭാവി പവര്‍ @ 2047;  ജില്ലയിലെ രണ്ടാമത്തെ പരിപാടി തുമ്പൂര്‍മുഴിയില്‍ നടന്നു

 

'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷങ്ങളുടെ ഭാഗമായി ഊര്‍ജ്ജ മന്ത്രാലയത്തിന്റെ കീഴില്‍ സംഘടിപ്പിക്കുന്ന ഉജ്ജ്വല ഭാരതം ഉജ്ജ്വല ഭാവി പവര്‍ @ 2047 വൈദ്യുതി മഹോത്സവം ആഘോഷ പരിപാടി തുമ്പൂര്‍മുഴി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഹാളിലും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ  നിര്‍വഹിച്ചു. വൈദ്യുത മേഖലയില്‍ നിരവധി നേട്ടങ്ങള്‍ കൈവരിക്കാന്‍ നമ്മുക്ക് സാധിക്കുമെന്ന് എംഎല്‍എ പറഞ്ഞു. ഊര്‍ജ്ജ പ്രതിസന്ധിയില്ലാതെ നമ്മുടെ നാട് മുന്നേറുന്നതിന് വൈദ്യുത വകുപ്പിന് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുമെന്നും സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ പറഞ്ഞു. ഊര്‍ജ്ജ മേഖലയില്‍ കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ അവതരിപ്പിക്കുന്നതിനായി ജൂലൈ 30 വരെ രാജ്യത്തുടനീളം ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചുവരുന്നുണ്ട്. വൈദ്യുത മേഖലയിലെ നേട്ടങ്ങള്‍ പ്രതിപാദിക്കുന്ന   ഹ്രസ്വചിത്രങ്ങളുടെ പ്രദര്‍ശനവും മറ്റ് സാംസ്‌കാരിക പരിപാടികളും നടന്നു. എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ കേരള ജില്ലാ നോഡല്‍ ഓഫീസര്‍ കെ ആര്‍ രാജീവ് വിഷയാവതരണം നടത്തി.
അതിരപ്പിള്ളി പ്രസിഡന്റ് കെ കെ റിജേഷ്, ഇരിങ്ങാലക്കുട ഇലക്ട്രിക് സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ എസ് ലളിത തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

date