Skip to main content
ചാലക്കുടി  വനം ഡിവിഷൻ ,  വനവികസന ഏജൻസി എന്നിവയുടെ  നേതൃത്വത്തിൽ നടന്ന  അന്താരാഷ്ട്ര കടുവ ദിനാചരണ പരിപാടി

അന്താരാഷ്ട്ര കടുവാദിനം ആചരിച്ച് ചാലക്കുടി വനം ഡിവിഷനും വനവികസന ഏജന്‍സിയും

 

കടുവ ഉള്‍പ്പടെയുള്ള വന്യ ജീവികള്‍ ഇന്ന് വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് ചാലക്കുടി ഡി എഫ് ഒ സംബുദ്ധ മജുംദാര്‍. ചാലക്കുടി വനം ഡിവിഷന്‍,   വനവികസന ഏജന്‍സി എന്നിവയുടെ നേതൃത്വത്തില്‍ നടന്ന അന്താരാഷ്ട്ര കടുവാ ദിനം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടുത്തിടെ നടത്തിയ കടുവകളുടെ കണക്കെടുപ്പില്‍ മൂവായിരത്തോളം കടുവകള്‍ മാത്രമാണ് നമ്മുടെ വന പ്രദേശത്ത് ഉള്ളത്. വന്യ ജീവികളുടെ ആവാസ വ്യവസ്ഥയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം നാം ഓരോരുത്തര്‍ക്കുമുണ്ട്. വന്യ ജീവികളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. വന്യജീവികള്‍ പ്രകൃതിയുടെ ഭാഗമാണെന്നും അവരുടെ അതിജീവനം നമ്മുടെ കൈകളിലാണെന്നും സംബുദ്ധ മജുംദാര്‍ പറഞ്ഞു. അന്താരാഷ്ട്ര കടുവാ ദിനാചരണത്തിന്റെ ഭാഗമായി ചാലക്കുടി വനവികസന ഏജന്‍സിയുടെ സഹകരണത്തോടെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ കെ വി ഗിരീഷ് രചനയും ആലാപനവും നിര്‍വ്വഹിച്ച കാടിന്റെയും കാടിന്റെ മക്കളുടെയും പ്രാധാന്യം വിളിച്ചോതുന്ന 'കാടുവാഴി ' എന്ന ട്രൈബല്‍ ഫോക്ക് മ്യുസിക്കല്‍ ആല്‍ബത്തിന്റെ പ്രകാശനവും ചടങ്ങില്‍ നിര്‍വഹിച്ചു. വനവികസന ഏജന്‍സിയുടെ ആഭിമുഖ്യത്തില്‍ കടുവാ ദിനാചരണ റാലിയും നടന്നു. പാലപ്പള്ളി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പ്രേം ഷമീര്‍, കേരള കാര്‍ഷിക സര്‍വ്വകലാശാല വൈല്‍ഡ് ലൈഫ് സയന്‍സ് വിഭാഗം അസ്സിസ്റ്റന്റ് പ്രൊഫസര്‍ മാലിക് ഫൈസല്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

date