Skip to main content

മനസ്സോടിത്തിരി മണ്ണ് : തണലേകുന്നത് മൂന്ന് കുടുംബങ്ങള്‍ക്ക്

 

എല്ലാവര്‍ക്കും വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ കേരള സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ലൈഫ്മിഷന്‍ പദ്ധതിക്ക് കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു. മനസ്സോടിത്തിരി മണ്ണ് ക്യാപയിനിലൂടെ ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തില്‍ തണല്‍ ഒരുങ്ങുന്നത് മൂന്ന് കുടുംബങ്ങള്‍ക്ക്. കാട്ടകത്ത് കൊല്ലിക്കുറ സുബൈദ, വെട്ടുങ്ങല്‍ മുഹമ്മദ് ദമ്പതികളുടെ 5 മക്കളായ സലിം, സഗീര്‍, ജാസ്മി, ലൈല, സജിത എന്നിവര്‍ ചേര്‍ന്ന് 7 അടി വീതിയുള്ള വഴിയോട് കൂടിയ 3 സെന്റ് ഭൂമി വീതം നല്‍കിയത് മൂന്ന് നിര്‍ധന കുടുംബങ്ങള്‍ക്കാണ് സഹായമാകുന്നത്. കണ്ണുകളുടെ കാഴ്ച നഷ്ടപ്പെട്ട ബീവു ഊളയ്ക്കല്‍, ഹമീദപുത്തന്‍ തെരുവില്‍, തരുപീടികയില്‍ റാബിയ അഷ്‌റഫ് എന്നിവര്‍ക്കാണ് മനസ്സോടുത്തിരി മണ്ണ് എന്ന് ക്യാപയിനിലൂടെ ഭൂമി ലഭിച്ചവത്.

വാര്‍ഡ് 8 ല്‍ ഊമന്‍കുളം മദ്രസ്സഹാളില്‍ നടത്തിയ കൈമാറ്റ ചടങ്ങ് പ്രസിഡന്റ് എം എസ് മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഭൂമി സൗജന്യമായി നല്‍കിയ മനുഷ്യസ്‌നേഹത്തിന്റെ മഹനീയ മാതൃകയായ സലിം,സഗീര്‍, ജാസ്മി, ലൈല,സജിത എന്നിവരെ ചടങ്ങില്‍ പ്രത്യേകം അഭിനന്ദിച്ചു. വാര്‍ഡ് മെമ്പര്‍ ജാസ്മിന്‍ റഫീക്കിന്റെ ഇടപെടല്‍മൂലമാണ് 3 നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് വെക്കുന്നതിനുള്ള സ്ഥലം വിട്ടു നല്‍കിയത്. വാര്‍ഡ് മെമ്പര്‍ ജാസ്മിന്‍ റഫീക്ക് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വികസന കാര്യം ചെയര്‍മാന്‍ അയൂബ്, ആര്യോഗ്യ വിദ്യഭ്യാസം ചെയര്‍മാന്‍ പി എ നൗഷാദ്, കുടുംബശ്രീ ചെയര്‍പേഴ്‌സണല്‍ ആമിന, നാഷ്ണല്‍ സര്‍വ്വീസ് സ്‌കീം പി ഇ സി രേഖ ഇ ആര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

date