Skip to main content

അപേക്ഷ ക്ഷണിച്ചു

 

ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിൽ താൽക്കാലികമായി ഒഴിവ് വരുന്ന മഹാത്മാഗാന്ധി ദേശീയ    ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അക്രഡിറ്റഡ് എഞ്ചിനീയറുടെ തസ്തികയിലേക്ക്  ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സിവിൽ /അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ് ഡിഗ്രി ഉള്ളവർക്ക്  അപേക്ഷിക്കാം. മൂന്ന് വർഷ പോളിടെക്നിക്ക് സിവിൽ ഡിപ്ലോമയും കുറഞ്ഞത് അഞ്ച് വർഷം പ്രവർത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ആഗസ്റ്റ് 4 വരെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്  ഫോൺ -  0480 2701446.

date