Skip to main content

ചെന്ത്രാപ്പിന്നി വി ഇ ഒ സര്‍ക്കിള്‍ ഓഫീസ് കെട്ടിടം യാഥാര്‍ഥ്യമായി

 

മതിലകം ബ്ലോക്ക് പഞ്ചായത്തിന്റെ ചെന്ത്രാപ്പിന്നി വി ഇ ഒ സര്‍ക്കിള്‍ ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ നിര്‍വഹിച്ചു.
പ്ലാനിങ് ഫണ്ടില്‍ നിന്ന് അനുവദിച്ച 5 ലക്ഷം രൂപ ചിലവഴിച്ചാണ് 600 സ്‌ക്വയര്‍ഫീറ്റുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്. എടത്തിരുത്തി ഗ്രാമപഞ്ചായത്തില്‍ വി ഇ ഒ ഓഫീസിന്റെ പഴയ കെട്ടിടം നിലനിന്നിരുന്ന സ്ഥലത്ത് തന്നെയാണ് പുതിയകെട്ടിടം നിര്‍മ്മിച്ചത്. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ ചന്ദ്രബാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ മതിലകം ബ്ലോക്ക് സെക്രട്ടറി വിജയ, മുന്‍ ബ്ലോക്ക് മെമ്പര്‍ ഷീന വിശ്വന്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി ആര്‍ നിഖില്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വാസന്തി തിലകന്‍, ചെന്ത്രാപ്പിന്നി വി ഇ ഒ മുരളി വി പ, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

date