Skip to main content

സംയോജിത കൃഷിരീതിക്ക് പ്രാധാന്യം നൽകി കർഷകർ സ്വയം പര്യാപ്തത കൈവരിക്കുന്നു - റവന്യൂ മന്ത്രി കെ രാജൻ

 

വിള അധിഷ്ഠിത കൃഷിയിൽ നിന്ന് കർഷകർ സംയോജിത കൃഷിയിലേക്ക് മാറി തുടങ്ങിയായി റവന്യൂമന്ത്രി കെ രാജൻ. കാർഷിക വിളകൾക്ക് ഒപ്പം പശു, ആട്, കോഴി, താറാവ്,തേനീച്ച എന്നിവ ഉൾപ്പെടുത്തി കർഷന് കുറഞ്ഞ ഭൂമിയിൽ നിന്ന് പരമാവധി ആദായം ഉറപ്പാക്കുന്ന സംയോജിത കൃഷി രീതിയിലൂടെ  കർഷകൻ സ്വയം പര്യാപ്തത കൈവരിക്കുകയാണ്. മണ്ണിനും മനുഷ്യനും പരിസ്ഥിതിക്കും ആവാസവ്യവസ്ഥയ‌്ക്കും അനുഗുണമായ ഒരു കൃഷി രീതിയാണ് സംയോജിത കൃഷിരീതിയെന്നും മന്ത്രി പറഞ്ഞു. പുത്തൂരിൽ
മഴവെള്ള ജലസേചിത മേഖല വികസന പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായി രുന്നു മന്ത്രി.
കേരളത്തിൽ ഇതുവരെ പച്ച തേങ്ങ സംഭരിക്കുന്നതിനുള്ള അനുമതി സഹകരണ ബാങ്കിന് മാത്രമാണ് നൽകിയിരുന്നത്.  ഒല്ലൂർ കൃഷി സമൃദ്ധി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയെ പച്ച തേങ്ങ സംഭരണത്തിനായി തിരഞ്ഞെടുത്തിരിക്കുകയാണ്. സുവോളജിക്കൽ പാർക്ക് യാഥാർത്ഥ്യമാകുമ്പോൾ ആധുനിക നഗര സംവിധാനത്തോടൊപ്പം ഗ്രാമവിശുദ്ധിയും നിലനിർത്തി മുന്നോട് കൊണ്ട് പോകാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു.

2022-23 സാമ്പത്തിക വർഷത്തിൽ മഴവെള്ള ജലസേചിത മേഖല വികസന പദ്ധതിക്ക് ജില്ലയിൽ അനുമതി ലഭിച്ചിരിക്കുന്നത് ഒല്ലൂക്കര ബ്ലോക്കിന് മാത്രമാണ്.
ഓരോ വർഷവും ഈ പദ്ധതിക്കായി ഒരു ബ്ലോക്കിനെയാണ് തിരഞ്ഞെടുക്കുന്നത്.
പുത്തൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ
 പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ഉണ്ണികൃഷ്ണൻ അധ്യക്ഷനായി.
കൃഷി ഡെപ്യൂട്ടി ഡയറക്ടർ നീന കെ മേനോൻ, ഒല്ലൂക്കര കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ പി സി സത്യവർമ്മ, കർഷകർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date