Skip to main content

ലോക ഹെപ്പറ്റൈറ്റിസ് - ലോക ഒ.ആര്‍.എസ് ദിനാചരണം സംഘടിപ്പിച്ചു

ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റേയും ആഭിമുഖ്യത്തിലല്‍ ലോക ഹെപ്പറ്റൈറ്റിസ് - ലോക ഒ.ആര്‍.എസ് ദിനങ്ങളുടെ സംയുക്താചരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാബിറ ടീച്ചര്‍ നിര്‍വ്വഹിച്ചു. ജില്ലാ ആശുപത്രി ഐ.പി.പി ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. റീത്ത കെ.പി അദ്ധ്യക്ഷയായി.

'ഹെപ്പറ്റൈറ്റിസ്- ഇനി കാത്തുനില്‍ക്കാനില്ല, പരിരക്ഷ നിങ്ങളിലേക്ക്' എന്നതാണ് ലോക ഹെപ്പറ്റൈറ്റിസ് ദിനത്തിലെ ഈ വര്‍ഷത്തെ സന്ദേശം. ആഗോളതലത്തില്‍ അഞ്ച് വയസില്‍ താഴെയുള്ള കുഞ്ഞുങ്ങളില്‍ മരണത്തിന് കാരണമാകുന്ന രണ്ടാമത്തെ രോഗമാണ് വയറിളക്കം. വയറിളക്കം മൂലമുള്ള നിര്‍ജ്ജലീകരണമാണ് രോഗം ഗുരുതരാവസ്ഥയിലാക്കുന്നത്. ഇതിനെ വളരെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ഓ.ആര്‍.എസ്(ഓറല്‍ റീ ഹൈഡ്രേഷന്‍ സൊല്യൂഷന്‍) സഹായിക്കുന്നു. ഒ.ആര്‍.എസിന്റെ പ്രചരണ ബോധവത്കരണാര്‍ത്ഥമാണ് ലോക ഓ.ആര്‍.എസ്സ് ദിനമാചരിക്കുന്നത്.

പരിപാടിയില്‍ ഡോ. ശരത് ലാല്‍ പാലിയേറ്റീവ് കെയര്‍ ജീവനക്കാര്‍ക്കും ആശാവര്‍ക്കര്‍മാര്‍ക്കും ബോധവത്കരണ ക്ലാസ്സെടുത്തു.
ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ടി.പി ശ്രീദേവി മുഖ്യാഥിതിയായി. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. കെ.എ നാസര്‍, ജില്ലാ എഡ്യൂക്കേഷന്‍ ആന്റ് മീഡിയാ ഓഫീസര്‍ സന്തോഷ് കുമാര്‍, എന്‍.എച്ച്.എം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് പ്രീത എന്നിവര്‍ സംസാരിച്ചു.

date