Skip to main content

കെല്‍ട്രോണില്‍ മാധ്യമ പഠനത്തിന് അപേക്ഷിക്കാം

കെല്‍ട്രോണില്‍ ഒരു വര്‍ഷത്തെ മാധ്യമ പഠന കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിക്കാം. വാര്‍ത്താ അവതരണം, പ്രോഗ്രാം ആങ്കറിങ്, മൊബൈല്‍ ജേണലിസം, വീഡിയോ എഡിറ്റിംഗ്, ക്യാമറ എന്നിവയില്‍ പരിശീലനം ലഭിക്കും. പഠനസമയത്ത് ടെലിവിഷന്‍ - ഡിജിറ്റല്‍ വാര്‍ത്താ ചാനലുകളില്‍ പരിശീലനവും പ്ലേസ്‌മെന്റും ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. അവസാന ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 30 വയസ്സ്. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 10 നകം തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കെല്‍ട്രോണ്‍ നോളജ് സെന്ററുകളില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 9544958182

date