Skip to main content

ടൈപ്പിസ്റ്റ് നിയമനം

റാന്നി ട്രൈബല്‍ ഡെവലപ്‌മെന്റ്  ഓഫീസില്‍ നിലവിലുള്ള ടെപ്പിസ്റ്റ് തസ്തികയിലെ  ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ടൈപ്പിസ്റ്റിനെ നിയമിക്കുന്നതിന് പി.എസ്. സി നിഷ്‌കര്‍ഷിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് ഒന്‍പത്. പട്ടികവര്‍ഗ്ഗക്കാരായ അപേക്ഷകര്‍ക്ക് മുന്‍ഗണന ലഭിക്കും. സേവനകാലാവധി 2023 മാര്‍ച്ച് 31 വരെ മാത്രമായിരിക്കും.

 

പി.എസ്.സി മുഖേന  സ്ഥിരം നിയമനത്തിലൂടെ ഒഴിവ് നികത്തുന്ന പക്ഷം ഇവരുടെ സേവനം അവസാനിപ്പിക്കും. നിഷ്‌കര്‍ച്ചിരിക്കുന്ന യോഗ്യതയുള്ള ആളുകളുടെ അഭാവത്തില്‍ മതിയായ യോഗ്യതയുള്ളവരെയും പരിഗണിക്കും.
   

 

അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന  രേഖകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ  ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ് , തോട്ടമണ്‍, റാന്നി പി.ഒ, പിന്‍ - 689672 എന്ന വിലാസത്തില്‍ അയയ്ക്കണം. അപേക്ഷ സമര്‍പ്പിച്ച ആളുകള്‍ വീണ്ടും അപേക്ഷ  നല്‍കേണ്ടതില്ല. ഫോണ്‍ : 04735  227703.

date