Skip to main content

അവലോകന യോഗം ചേര്‍ന്നു

വളളിക്കോട് ഗ്രാമപഞ്ചായത്ത് ദുരന്തനിവാരണ ടീമിന്റെ അവലോകന യോഗം ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡന്റ് ആര്‍ മോഹനന്‍ നായര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങള്‍, സ്ഥാപന മേധാവികള്‍,  വില്ലേജ് ഓഫീസര്‍, കെഎസ്ഇബി, മൈനര്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍, റാപിഡ് റെസ്‌പോണ്‍സ് ടീം അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  അച്ചന്‍കോവിലാറിന്റെ തീരത്തുളളവര്‍ ജാഗ്രത പാലിക്കണം. കണ്‍ട്രോള്‍ റൂം നം. : 9496042678, 9496042679, 8547611112, 9446984273

date