Skip to main content

കുടിവെള്ള സ്രോതസുകൾ അണുവിമുക്തമാക്കണം

കോട്ടയം: വെള്ളപ്പൊക്കത്തെതുടർന്ന് കുടിവെള്ള സ്രോതസുകൾ സെപ്റ്റിക് ടാങ്കുകളിലെ മാലിന്യം ഉൾപ്പെടെ കലർന്ന് മലിനമായിരിക്കാൻ സാധ്യതയുള്ളതിനാൽ അണുനശീകരണം നടത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

1000 ലിറ്ററിന് അഞ്ചു ഗ്രാം എന്ന കണക്കിന് ഗുണനിലവാരമുള്ള ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് അണുനശീകരണം നടത്തിയശേഷമേ വെള്ളം ഉപയോഗിക്കാവൂ. അണുനശീകരണം നടത്തിയാലും 20 മിനിട്ട് തിളപ്പിച്ചാറിയശേഷം മാത്രമേ വെള്ളം കുടിക്കാനുപയോഗിക്കാവൂ. വയറിളക്കം, മഞ്ഞപ്പിത്തം എന്നിവ പ്രതിരോധിക്കാൻ ഇത് ഉപകരിക്കും.

(കെ.ഐ.ഒ.പി.ആർ. 1820/2022)

date