Skip to main content

വാഹന പരാതികള്‍ പരിഹരിക്കാം ഗതാഗത മന്ത്രിയുടെ അദാലത്ത് 11 ന്

· അദാലത്തിലേക്കുളള അപേക്ഷകള്‍ ആഗസ്റ്റ് 6 വരെ സ്വീകരിക്കും

വയനാട് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലേയും സബ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളിലേയും വാഹന സംബന്ധമായ അപേക്ഷകളും പരാതികളും തീര്‍പ്പാക്കാന്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ ഈ മാസം 11 ന് പരാതി പരിഹാര അദാലത്ത് (വാഹനീയം) നടത്തും. മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട പരാതികളിലും തീര്‍പ്പാക്കാത്ത അപേക്ഷകളിലും ഗതാഗത വകുപ്പ് മന്ത്രിയുമായി നേരിട്ട് സംവദിച്ച് പരാതിയ്ക്ക് പരിഹാരം നേടാം. ജില്ലാ ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളില്‍ നടക്കുന്ന  അദാലത്തില്‍ പരിഗണിക്കേണ്ട അപേക്ഷകള്‍ ആഗസ്റ്റ് 6 വരെ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ്, സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളില്‍ സ്വീകരിക്കും. വിവിധ സേവനങ്ങള്‍ക്കായി അപേക്ഷ നല്‍കിയവരും വാഹന ആര്‍.സി, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ ലഭിക്കാത്തവരും അപേക്ഷിച്ച ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: ആര്‍.ടി.ഒ ഓഫീസ് വയനാട്-9946017403, സബ് ആര്‍.ടി ഓഫീസ് സുല്‍ത്താന്‍ ബത്തേരി-9447621898, സബ് ആര്‍ ടി ഓഫീസ് മാനന്തവാടി-9495059755

date