Skip to main content

പോളിടെക്‌നിക് ലാറ്ററൽ എൻട്രി അഡ്മിഷൻ

കോട്ടയം: ജില്ലയിലെ പോളിടെക്‌നിക് ലാറ്ററൽ എൻട്രി അഡ്മിഷൻ കൗൺസിലിംഗ് നോഡൽ പോളിടെക്‌നിക്കായ നാട്ടകം പോളിടെക്‌നിക് കോളേജിൽ ഓഗസ്റ്റ് 17, 20, 22 തീയതികളിൽ നടത്തും. 17ന് പ്ലസ്ടു/വി.എച്ച്.എസ്.ഇ വിഭാഗത്തിൽ സംസ്ഥാന റാങ്കിൽ ഒന്നു മുതൽ 7500 വരെയുള്ളവരും (രാവിലെ 8.30 മുതൽ 10.00 മണി വരെ) 20 ന് ഐ.ടി.ഐ / കെ.ജി.സി. ഇ വിഭാഗത്തിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട മുഴുവൻ പേരും (രാവിലെ 8.30 മുതൽ 10.00 മണി വരെ) 22ന് ഐ.ടി.ഐ / കെ.ജി.സി.ഇ സ്റ്റേറ്റ് റാങ്കിൽ ഉൾപ്പെട്ടവരും പ്ലസ്ടു / വി.എച്ച്.എസ്.ഇ (രാവിലെ 8.30 മുതൽ 10.00 മണി വരെ) വിഭാഗത്തിൽ റിസർവേഷന് അർഹത ഉള്ളവരും സ്റ്റേറ്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരും ഹാജരാകണം. വിശദ വിവരത്തിന് വെബ്‌സൈറ്റ് : www.polyadmission.org/let
 

date