Skip to main content

ഹർ ഘർ തിരംഗ: ജില്ല ഒരുങ്ങി

കോട്ടയം: സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വീടുകളിലും പൊതുസ്ഥലങ്ങളിലും ഓഫീസുകളിലും ദേശീയ പതാക ഉയർത്തുന്ന ഹർ ഘർ തിരംഗയ്ക്ക് ജില്ല ഒരുങ്ങി. ഓഗസ്റ്റ് 13 മുതൽ 15 വരെയാണ് ദേശീയ പതാക ഉയർത്തുക. ജനപ്രതിനിധികൾ, ജില്ലാ കളക്ടർ തുടങ്ങിയ പ്രമുഖരും വസതികളിൽ ദേശീയ പതാക ഉയർത്തും.
 സർക്കാർ/അർധ സർക്കാർ/ സ്വയം ഭരണസ്ഥാപനങ്ങൾ/ഓഫിസുകൾ സ്വകാര്യ/സംഘടനാ കാര്യാലയങ്ങൾ എന്നിവിടങ്ങളിലും ഫ്ളാഗ് കോഡിലെ നിർദേശങ്ങൾ പാലിച്ച് ഓഫീസിന്റെ/സ്ഥാപനത്തിന്റെ/കെട്ടിടത്തിന്റെ പ്രധാനഭാഗത്തു ദേശീയ പതാക സ്ഥാപിക്കാവുന്നതാണെന്ന് ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ അറിയിച്ചു. ഓഗസ്റ്റ്് 13നും 14നും പതാക വൈകിട്ട് താഴ്ത്തേണ്ടതില്ല. എന്നാൽ ഓഗസ്റ്റ് 15ന് വൈകിട്ട് ദേശീയ പതാക താഴ്ത്തണം.

date