Skip to main content

ഖാദി ഉപഭോക്തൃ സംഗമം 15ന്

കോട്ടയം: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ചുള്ള  ഖാദി ഉപഭോക്തൃ സംഗമം ഓഗസ്റ്റ് 15 ന്  രാവിലെ 10.30 ന് കോട്ടയം തിരുനക്കര കൊമേഴ്‌സ്യൽ ബാങ്ക് എംപ്ലോയീസ് ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ഉദ്ഘാടനം ചെയ്യും. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡംഗം  സി.കെ ശശിധരൻ അധ്യക്ഷത വഹിക്കും.  ബോർഡംഗം കെ.എസ് രമേഷ് ബാബു മുഖ്യപ്രഭാഷണം നടത്തും. മുനിസിപ്പൽ വൈസ് ചെയർമാൻ ബി.ഗോപകുമാർ, ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ് വില്ലേജ് ഇൻഡസ്ട്രീസ് ഓഫീസർ എം.എസ്. സബീന ബീഗം, വിവിധ സാമൂഹ്യ രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ പങ്കെടുക്കും.

date