Skip to main content

ഭവന പുനരുദ്ധാരണത്തിന് ധനസഹായം നല്‍കുന്നു      

           
പട്ടികവര്‍ഗ്ഗ വികസന വകുപ്പ്  നിലമ്പൂര്‍  ഐ.ടി.ഡി.പി മുഖേന പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഭവന പുനരുദ്ധാരണത്തിനായി 1,50,000 രൂപ വീതം ധനസഹായം നല്‍കുന്നു. ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കി അവസാന ഗഡു കൈപ്പറ്റി ആറു വര്‍ഷം കഴിഞ്ഞിട്ടുള്ളതും അറ്റുകുറ്റ പണികള്‍, നവീകരണം എന്നീ പ്രവൃത്തികള്‍ ആവശ്യമുള്ളതുമായ ഗുണഭോക്താക്കള്‍ക്കാണ് ധന സഹായം ലഭിക്കുക. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം വീടിന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ഫോട്ടോ, വീടിന്റെ കാലപ്പഴക്കം നിര്‍ണ്ണയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷ സമര്‍പ്പിക്കണം. ജില്ലയില്‍ നിന്നും പരാമാവധി 100 ഗുണഭോക്താക്കള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. അപേക്ഷാ ഫോറത്തിന്റെ മാതൃക നിലമ്പൂര്‍, എടവണ്ണ, പെരിന്തല്‍മണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും, നിലമ്പൂര്‍ ഐ.റ്റി.ഡി.പി ഓഫീസിലും ലഭിക്കും.      

നിശ്ചിത ഫോറത്തില്‍ തയ്യാറാക്കിയ അപേക്ഷ  ആഗസ്റ്റ് 31 വൈകുന്നേരം നാല് മണിക്ക് മുമ്പായി നിലമ്പൂര്‍ ഐ.റ്റി.ഡി.പി ഓഫീസിലോ, ബന്ധപ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാം. നിലമ്പൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍  ഓഫീസ് : 9496070368, എടവണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍  ഓഫീസ്: 9496070369, പെരിന്തല്‍മണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് : 9496070400, നിലമ്പൂര്‍ ഐ.ടി.ഡി.പി: 04931-220315.

date