Skip to main content
പാലക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയം സ്പോര്‍ട്സ് -യുവജനകാര്യ മന്ത്രി എ.സി.മൊയ്തീന്‍ സന്ദര്‍ശിച്ചപ്പോള്‍.

ഇന്‍ഡോര്‍ സ്റേറഡിയം  നിര്‍മാണം ത്വരിതപ്പെടുത്തും - മന്ത്രി എ.സി.മൊയ്തീന്‍  

 

    പാലക്കാട് ഇന്‍ഡോര്‍ സ്റേറഡിയത്തിന്‍റെ നിര്‍മാണ പൂര്‍ത്തീകരണം സംസ്ഥാന സര്‍ക്കാരും സ്പോര്‍ട്സ് വകുപ്പും ചേര്‍ന്ന് ഏറെറടുക്കുമെന്ന് കായിക വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു,ഇതു സംബന്ധിച്ച് തിരുവനന്തപുരത്ത് അടിയന്തര യോഗം വിളിക്കുമെന്നും അടുത്ത ബജററില്‍ ഇതിനായുള്ള തുക വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു . വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മാണമാരംഭിച്ച ഇന്‍ഡോര്‍ സ്റേറഡിയം നിര്‍മാണം പൂര്‍ത്തതീകരിക്കാത്ത അവസ്ഥയിലാണ് സ്പോര്‍ട്സ് മന്ത്രി ഇന്‍ഡോര്‍ സ്റേറഡിയം സന്ദര്‍ശനം നടത്തിയത്.സ്പോര്‍ട്സ് ഇനങ്ങളില്‍ സംസ്ഥാനത്ത് തന്നെ മികവ് പുലര്‍ത്തുന്ന ജില്ലയാണ് പാലക്കാട് . അതുകൊണ്ടു തന്നെ പാലക്കാട് ഇന്‍ഡോര്‍ സ്റേറഡിയം അനിവാര്യമാണെന്നും അത് പൂര്‍ത്തീകരിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു .മന്ത്രി എ.കെ ബാലന്‍ ,എം എല്‍ എ മാരായ ഷാഫി പറമ്പില്‍ ,പി.ഉണ്ണി, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.ശാന്തകുമാരി,ജില്ല കലക്ടര്‍ ഡോ:പി സുരേഷ് ബാബു തുടങ്ങിയവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
 

date