Skip to main content

സംസ്ഥാന ക്ഷീര കര്‍ഷക സംഗമം: സ്വാഗതസംഘ രൂപീകരണ യോഗം 27ന്

 

സംസ്ഥാന ക്ഷീര കര്‍ഷക സംഗമം 2018 ഫെബ്രുവരി 15,16,17 തീയതികളില്‍ വടകര ചോമ്പാല്‍ ഗ്രൗണ്ടില്‍ നടക്കും. സംസ്ഥാനത്തെ 3700 ഓളം ക്ഷീര സംഘങ്ങളിലെ പ്രതിനിധികളും ക്ഷീര കര്‍ഷകരും ഉദ്യോഗസ്ഥരും പങ്കെടുക്കു പരിപാടിയോടനുബന്ധിച്ച് ക്ഷീര വികസന സെമിനാര്‍, കുകാലി പ്രദര്‍ശനം, ഡയറി എക്‌സിബിഷന്‍, ക്ഷീര കര്‍ഷക പാര്‍ലമെന്റ്, മാധ്യമ സെമിനാര്‍, വനിതാ ക്ഷീര കര്‍ഷക സംഗമം, ക്ഷീര മേഖലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടല്‍ സാധ്യത സംബന്ധിച്ച ശില്‍പശാല എന്നിവ സംഘടിപ്പിക്കും. 
പരിപാടിയുടെ നടത്തിപ്പിനായി നവംബര്‍ 27ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് വടകര മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സ്വാഗതസംഘം യോഗം ചേരുമെന്ന് ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
 

date