Skip to main content
വെങ്ങപ്പള്ളി കുടുംബാരോഗ്യ കേന്ദ്രവും പാലിയേറ്റീവ് യൂണിറ്റ് കെട്ടിടവും ആരോഗ്യ-സാമൂഹ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു.

വെങ്ങപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു.

 

വെങ്ങപ്പള്ളി കുടുംബാരോഗ്യ കേന്ദ്രവും പാലിയേറ്റീവ് യൂണിറ്റ് കെട്ടിടവും ആരോഗ്യ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായാണ് വെങ്ങപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയത്. ലോക ബാങ്കിന്റെ സഹായത്തോടെ 50 ലക്ഷം രൂപ ചെലവിലാണ് ആസ്പ്ത്രി നവീകരിച്ചത്. ടോയ്‌ലെറ്റ്, കുടിവെള്ള സൗകര്യം, ഉദ്യാനം, ഇരിപ്പിടം തുടങ്ങിയ സൗകര്യങ്ങളാണ് ഇവിടെ ഏര്‍പ്പെടുത്തിയത്.

 

കല്‍പ്പറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്മുഖന്‍ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ആര്‍.എല്‍.സരിത, ആര്‍.സി.എച്ച് പ്രോഗ്രാം മാനേജര്‍ ഡോ.നീത വിജയന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.ജിതേഷ്, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ബി.അഭിലാഷ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം.നാസര്‍, കെ.കെ.ഹനീഫ, ജെസ്സി ജോണി, കൊച്ചുറാണി, പി.ഉസ്മാന്‍, കെ.വി.രാജന്‍, ഒ.ബി.വസന്ത, ഡോ.അശ്വതി രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

 

 

date