Skip to main content

 അഖിലേന്ത്യാ സഹകരണ വാരാഘോഷേം : സഹകരണ ബാങ്കുകളുടെ നേതൃത്വത്തില്‍ ശുചിത്വ യജ്ഞം

    64-മത്         അഖിലേന്ത്യാ സഹകരണ ബാങ്കുകളുടെ രാഘോഷത്തിന്‍റെ ഭാഗമായി ജില്ലയില്‍ ജോയിന്‍റ് രജിസ്ട്രാര്‍ (ജനറല്‍) ഓഫീസിന്‍റെ ആഭിമുഖ്യത്തില്‍ ആറ് താലൂക്കുകളില്‍ ശുചീകരണ പ്രവൃത്തികള്‍ നടത്തി.
    ആലത്തൂര്‍ താലൂക്കില്‍  കെ.ഡി.പ്രസേനന്‍ എം.എല്‍.എ  ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് ടി.ജി.ഗംഗാധരന്‍ അധ്യക്ഷനായി. ഗവ.ആയുര്‍വേദ ആശുപത്രി, പകല്‍വീട്, ആലത്തൂര്‍ അങ്കണവാടി, ബഡ്സ് സ്കൂള്‍, ലേഡീസ് ഹോസ്റ്റല്‍ എന്നീ സ്ഥാപനങ്ങള്‍ ശുചീകരിച്ചു 16 സേവന സഹകരണ ബാങ്കുകളും ആലത്തൂര്‍ പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കും ശുചിത്വ യജ്ഞത്തില്‍ പങ്കെടുത്തു. 
    പാലക്കാട് താലൂക്കില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡി.ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. പാലക്കാട് സേവന സഹകരണ ബാങ്ക് സെക്രട്ടറി രമേഷ് കുമാര്‍ അധ്യക്ഷനായി . ജില്ലാ ആശുപത്രി ശുചീകരണത്തിന്  പാലക്കാട് സഹകരണ അര്‍ബന്‍ ബാങ്ക്, പാലക്കാട് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക്, പാലക്കാട് ജില്ലാ സഹകരണ ആശുപത്രി, പൊലീസ് ഡിപ്പാര്‍ട്ട്മെന്‍റ് എംപ്ലോയീസ് സഹകരണ സംഘം, ബി.എസ്.എന്‍.എല്‍ എംപ്ലോയീസ് സഹകരണ സംഘം എന്നിവര്‍ നേതൃത്വം നല്‍കി. 
    അതത് സേവന സഹകരണ ബാങ്കുകളുടെ നേതൃത്വത്തില്‍ കോങ്ങാട് ആയുര്‍വേദ ആശുപത്രിയും കഞ്ചിക്കോട് പ്രൈമറി ഹെല്‍ത്ത് സെന്‍ററും തടുക്കശ്ശേരി പ്രൈമറി ഹെല്‍ത്ത് സെന്‍ററും ശുചീകരിച്ചു.
    ഒറ്റപ്പാലം താലൂക്കില്‍ ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.അരവിന്ദാക്ഷന്‍  ഉദ്ഘാടനം ചെയ്തു. കടമ്പഴിപ്പുറം പ്രൈമറി ഹെല്‍ത്ത് സെന്‍ററില്‍ ജോയിന്‍റ് രജിസ്ട്രാര്‍ (ജനറല്‍) എം.കെ.ബാബു വൃക്ഷത്തെ നട്ട് യജ്ഞം ഉദ്ഘാടനം ചെയ്തു. കടമ്പഴിപ്പുറം സേവന സഹകരണ ബാങ്ക് കടമ്പഴിപ്പുറം ടൗണില്‍ ശുചീകരണം നടത്തി.
    പട്ടാമ്പി താലൂക്കില്‍ കൊപ്പം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് സുമിത ഉദ്ഘാടനം ചെയ്തു. കൊപ്പം സേവന സഹകരണ ബാങ്കിന്‍റെ നേതൃത്വത്തില്‍ കൊപ്പം കൃഷിഭവന്‍ പരിസരം ശുചീകരിച്ചു. 
    മണ്ണാര്‍ക്കാട് താലൂക്കില്‍ തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കമറുലൈല ഉദ്ഘാടനം ചെയ്തു. ചെത്തല്ലൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്‍ററും കാരാകുറുശ്ശി പ്രൈമറി ഹെല്‍ത്ത് സെന്‍ററും അതത് സേവന സഹകരണ ബാങ്കിന്‍റെ നേതൃത്വത്തില്‍ ശുചീകരിച്ചു. പൊറ്റശ്ശേരി സേവന സഹകരണ ബാങ്കിന്‍റെ നേതൃത്വത്തില്‍ കാഞ്ഞിരപ്പുഴ ജി.യു.പി.സ്കൂളും ശുചീകരിച്ചു.
    ചിറ്റൂര്‍ താലൂക്കില്‍ നല്ലേപ്പിള്ളി സേവന സഹകരണ ബാങ്കിന്‍റെ നേതൃത്വത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ശാര്‍ങധരന്‍ താലൂക്ക്തല ഉദ്ഘാടനം നടത്തി. അസി.രജിസ്ട്രാര്‍ (ജനറല്‍) എം.ശബരീദാസന്‍ പങ്കെടുത്തു. നല്ലേപ്പിള്ളി പ്രൈമറി ഹെല്‍ത്ത് സെന്‍റര്‍ ശുചീകരണത്തില്‍ ചിറ്റൂര്‍ താലൂക്കിലെ എല്ലാ സഹകരണ സംഘങ്ങളും പങ്കെടുത്തതായി ജോയിന്‍റ് രജിസ്ട്രാര്‍(ജനറല്‍) അറിയിച്ചു. 
 

date