Skip to main content

ആകാശവാണിയില്‍ കരാര്‍ നിയമനം

ആകാശവാണി-ദൂരദര്‍ശന്‍ പാര്‍ട്ട് ടൈം കറസ്‌പോണ്ടന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ജില്ലാ ആസ്ഥാനത്തുനിന്നും 10 കി.മീ ചുറ്റളവില്‍ താമസക്കാരായിരിക്കണം. പ്രതിഫലം പ്രതിമാസം 4250 രൂപ. ജേര്‍ണലിസത്തിലോ മാസ് മീഡിയയിലോ പി.ജി ഡിപ്ലോമ, അംഗീകൃത സര്‍വ്വകലാശാല ബിരുദവും കുറഞ്ഞത് രണ്ട് വര്‍ഷത്തെ പത്ര പ്രവര്‍ത്തന പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 
ടി.വി കവറേജിന് ഉപയോഗിക്കുന്ന ടെലിവിഷന്‍ ക്യാമറയും അനുബന്ധ ഉപകരണങ്ങളും സ്വന്തമായി ഉണ്ടായിരിക്കേണ്ടതും അവ കൈകാര്യം ചെയ്യുന്നതിനുളള പ്രാവീണ്യവും, കമ്പ്യൂട്ടറിലും വേര്‍ഡ് പ്രോസസ്സിംഗിലുമുളള പരിജ്ഞാനം, ഏതെങ്കിലും ദൃശ്യമാധ്യമങ്ങളിലെ പ്രവൃത്തി പരിചയവും അഭിലഷണീയമാണ്. പ്രായം 24 നും 45 നും മദ്ധ്യേ. ംംം.മശൃ്ോ.രീാ എന്ന വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷ, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം സെപ്തംബര്‍ മൂന്നിനകം ആകാശവാണി തിരുവനന്തപുരം ഡയറക്ടര്‍ക്ക് ലഭിക്കണം.  
 

date