Skip to main content

കണ്ണനല്ലൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് ഉദ്ഘാടനം നാളെ (ഏപ്രില്‍ 27)

കെ എസ് ഇ ബി കൊല്ലം ഇലക്ട്രിക്കല്‍ സര്‍ക്കിളിനു കീഴിലുള്ള കണ്ണനല്ലൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് മന്ദിരോദ്ഘാടനം നാളെ(ഏപ്രില്‍ 27) രാവിലെ 11.30 ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. കണ്ണനല്ലൂര്‍ സെക്ഷന്‍ ഓഫീസ് അങ്കണത്തില്‍ നടത്തുന്ന പരിപാടിയില്‍ പി സി വിഷ്ണുനാഥ് എം എല്‍ എ അധ്യക്ഷനാകും.എന്‍ കെ പ്രേമചന്ദ്രന്‍ എം പി മുഖ്യതിഥിയാകും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍, കെ എസ് ഇ ബി മാനേജിങ് ഡയറക്ടര്‍ അശോക് കുമാര്‍ സിങ്, ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍, കെ എസ് ഇ ബി വിതരണ വിഭാഗം ഡയറക്ടര്‍ സി സുരേഷ് കുമാര്‍, കെ എസ് ഇ ബി സ്വതന്ത്ര ഡയറക്ടര്‍ പി മുരുകദാസ്, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി യശോദ, തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍ ജലജാകുമാരി, നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ഗിരിജാ കുമാരി, ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ജേക്കബ്, ജില്ലാ പഞ്ചായത്ത് അംഗം എന്‍ എസ് പ്രസന്നകുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date