Post Category
വിവരാവകാശ കമ്മിഷൻ സിറ്റിംഗ്; 20 പരാതി തീർപ്പാക്കി
കോട്ടയം: ജില്ലയിലെ പരാതി പരിഹാരവുമായി ബന്ധപ്പെട്ട് സംസ്ഥാന വിവരാവകാശ കമ്മീഷൻ സിറ്റിംഗ് നടത്തി. സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ.എം. ദിലീപിന്റെ നേതൃത്വത്തിൽ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ 21 പരാതി പരിഗണിച്ചു. ഇതിൽ 20 പരാതികളും തീർപ്പാക്കി. നഗരസഭയുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തിൽ കൂടുതലായി എത്തിയത്.
date
- Log in to post comments