Skip to main content

പ്രബന്ധമത്സരം:  അവസാന തീയതി ജൂൺ 20 വരെ നീട്ടി

കോട്ടയം: ഉഴവൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മാലിന്യമുക്ത കേരളം 2023 പ്രവർത്തനങ്ങളുടെ ഭാഗമായി സ്‌കൂൾ ഓഫ് സോഷ്യൽ സയൻസിന്റെ സഹകരണത്തോടെ കോളജ് വിദ്യാർഥികൾക്കായി സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന പ്രബന്ധരചന മത്സരത്തിൽ പ്രബന്ധങ്ങൾ അയയ്ക്കാനുള്ള അവസാന തീയതി ജൂൺ 20 വരെ നീട്ടി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മാലിന്യനിർമാർജനവും: പ്രശ്നം, പ്രതിവിധി, പ്രയോഗം എന്ന വിഷയത്തിലാണ് മത്സരം.
ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിക്കുന്ന പ്രബന്ധങ്ങൾക്ക് 10000,5000,3000 എന്നിങ്ങനെ കാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകും. മികച്ച പ്രബന്ധങ്ങൾ ഉഴവൂരിൽ നടക്കുന്ന സെമിനാറിൽ അവതരിപ്പിക്കാൻ അവസരം നൽകും. 3000 വാക്കിൽ കവിയാതെ മലയാളത്തിലോ ഇംഗ്ലീഷിലോ തയാറാക്കിയ പ്രബന്ധങ്ങൾ ugppres@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കണം. ഫോൺ: 0482 2240124.

date