Skip to main content

അധിവർഷാനുകൂല്യം

കോട്ടയം: കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് കോട്ടയം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിൽ 60 വയസു പൂർത്തീകരിച്ച് 2014 മുതൽ 2017 വരെ അധിവർഷാനുകൂല്യത്തിന്  അപേക്ഷിച്ചവരിൽ രേഖകൾ നൽകിയവർക്ക് ബാങ്ക് അക്കൗണ്ടിൽ തുക ലഭ്യമായിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തണം. ആധാർകാർഡ്, ബാങ്ക് പാസ് ബുക്ക് പകർപ്പുകൾ, അപേക്ഷ സമർപ്പിച്ചപ്പോൾ ലഭിച്ച കൈപ്പറ്റ് രസീത് എന്നിവ ഏപ്രിലിൽ ഓഫീസിൽ നൽകിയവർക്കാണ് തുക അക്കൗണ്ടിലേക്ക് നൽകിയിട്ടുള്ളത്. അല്ലാത്തപക്ഷം പതിപ്പിച്ച ബാങ്ക് പാസ്ബുക്കുമായി ജില്ലാ ഓഫീസിൽ ബന്ധപ്പെടണം.

date