Skip to main content

പ്ലസ് വൺ  പ്രവേശനം; അപേക്ഷ ക്ഷണിച്ചു

 

കോട്ടയം: പട്ടികവർഗ വികസന വകുപ്പിന് കീഴിൽ ഏറ്റുമാനൂരിൽ പെൺകുട്ടികൾക്കായി പ്രവർത്തിക്കുന്ന സർക്കാർ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ഈ അധ്യയന വർഷം പ്ലസ് വൺ കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് കോഴ്‌സുകളിൽ പ്രവേശനം നേടുന്നതിന് അപേക്ഷ ക്ഷണിച്ചു. കുടുംബ വാർഷിക വരുമാനം രണ്ടു ലക്ഷം രൂപയിൽ കുറവുള്ളവരായിരിക്കണം അപേക്ഷകർ.  ആകെയുള്ള സീറ്റിൽ 70 ശതമാനം പട്ടികവർഗക്കാർക്കും 20 ശതമാനം പട്ടികജാതിക്കാർക്കും 10 ശതമാനം പൊതു വിഭാഗക്കാർക്കുമായി സംവരണം ചെയ്തിരിക്കുന്നു. പട്ടികജാതി/പൊതുവിഭാഗത്തിലുള്ള അപേക്ഷകരുടെ അഭാവത്തിൽ സീറ്റുകൾ പട്ടികവർഗ വിഭാഗക്കാർക്ക് നൽകും. അപേക്ഷ ഫോറം ഐ.ടി.ഡി. പ്രൊജക്ട് ഓഫീസ്, ട്രൈബൽ ഡവലപ്പ്‌മെന്റ് ഓഫീസ്, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ്, ഏറ്റുമാനൂർ സർക്കാർ മോഡൽ റസിഡൻഷ്യൻ സ്‌കൂൾ എന്നിവിടങ്ങളിൽ നിന്നു സൗജന്യമായി ലഭിക്കും. പ്രവേശനത്തിന് വെയിറ്റേജ് ലഭിക്കാൻ അർഹതയുള്ള ഇനങ്ങളിൽ ലഭിച്ച സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി. മാർക്ക് ലിസ്റ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷയോടൊപ്പം നൽകണം. സർട്ടിഫിക്കറ്റുകളും ജാതി സർട്ടിഫിക്കറ്റും പ്രവേശന സമയത്ത് നിർബന്ധമായും ഹാജരാക്കണം. അവസാന തീയതി
ജൂൺ 20. വിശദവിവരത്തിന് ഫോൺ: 0481 2530399.

date