Skip to main content
പരിസ്ഥിതിദിനത്തിന്റെ ഭാഗമായി പാലാ നഗരസഭയിൽ നടന്ന  വൃക്ഷത്തൈ വിതരണോദ്ഘാടനം നഗരസഭാധ്യക്ഷ ജോസിൻ ബിനോ നിർവഹിക്കുന്നു

പാലാ നഗരസഭയിൽ 3870 വൃക്ഷത്തൈ വിതരണം ചെയ്യും

കോട്ടയം: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പാലാ നഗരസഭയിൽ വൃക്ഷത്തൈ വിതരണം നടന്നു. നഗരസഭാധ്യക്ഷ അധ്യക്ഷ ജോസിൻ ബിനോ ഉദ്ഘാടനം ചെയ്തു. മാവ്, വാളംപുളി, മണിമരുത്, നീർമരുത്, ചന്ദനം, കൂവളം തുടങ്ങി 15 ഇനത്തിൽപ്പെട്ട 3870 തൈകളാണ് വിതരണം ചെയ്യുന്നത്. നഗരസഭാ പരിധിയിലെ മുഴുവൻ വാർഡുകളിലും വൃക്ഷത്തൈ വിതരണം ചെയ്യുമെന്ന് നഗരസഭാധ്യക്ഷ പറഞ്ഞു. നഗരസഭ അങ്കണത്തിൽ നടന്ന ചടങ്ങിൽ ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ഷാജു വി. തുരുത്തൻ, നഗരസഭാംഗങ്ങളായ അഡ്വ. ബിനു പുളിക്കക്കണ്ടം, ജോസ് എടേട്ട്, നഗരസഭ ജീവനക്കാർ എന്നിവർ പങ്കെടുത്തു.

 

date