Skip to main content
ഈരാറ്റുപേട്ട നഗരസഭയിലെ അതിദരിദ്ര്യ കുടുംബങ്ങളിലെ വിദ്യാർഥികൾക്കുള്ള പഠനോപകരണ വിതരണം നഗരസഭാധ്യക്ഷ സുഹ്‌റ അബ്ദുൾ ഖാദർ നിർവഹിക്കുന്നു.

അതിദരിദ്ര കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് പഠനോപകരണം നൽകി ഈരാറ്റുപേട്ട

കോട്ടയം: ഈരാറ്റുപേട്ട നഗരസഭയിൽ പുതിയ അധ്യയന വർഷത്തിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി അതി ദരിദ്രകുടുംബങ്ങളിൽപ്പെട്ട വിദ്യാർഥികൾക്ക് പഠനോപകരങ്ങൾ വിതരണം ചെയ്തു. നഗരസഭാധ്യക്ഷ സുഹ്‌റ അബ്ദുൾ ഖാദർ പഠനോപകരങ്ങൾ നോഡൽ ഓഫീസർക്കു കൈമാറി ഉദ്ഘാടനം നിർവഹിച്ചു.
2023-24 നഗരസഭ പദ്ധതിയുടെ ഭാഗമായി അതിദരിദ്ര കുടുംബങ്ങളിൽപ്പെട്ട എട്ടു കുട്ടികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. ബാഗ്, കുട, വാട്ടർബോട്ടിൽ, ഇൻസ്ട്രമെൻറ് ബോക്‌സ്, പേന, പെൻസിൽ തുടങ്ങിയ ഉപകരങ്ങൾ നോഡൽ ഓഫീസർ, നഗരസഭാംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളുടെ വീട്ടിലെത്തി നേരിട്ട് കൈമാറി. ചടങ്ങിൽ നഗരസഭ ഉപാധ്യക്ഷൻ അഡ്വ. മുഹമ്മദ് ഇല്ല്യാസ്, വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷ റിസ്വാന സവാദ്, നഗരസഭാംഗങ്ങളായ നാസർ വെള്ളൂപറമ്പിൽ സുനിൽ കെ. കുമാർ, അൻസൽനാ പരിക്കുട്ടി എന്നിവർ പങ്കെടുത്തു.

 

date