Skip to main content

സ്‌കൂൾ ബസുകൾ ഫ്‌ളാഗ് ഓഫ് ചെയ്തു

പുതിയ അധ്യയനവർഷത്തിൽ വാമനപുരം നിയോജകമണ്ഡലത്തിലെ മൂന്ന് സ്‌കൂളുകൾക്ക് പുതിയ ബസുകൾ ലഭിച്ചു. ബസുകളുടെ ഫ്‌ളാഗ് ഓഫ് ഡി.കെ മുരളി എം.എൽ.എ നിർവഹിച്ചു. ഗവൺമെന്റ് എൽ.പി.എസ് അരുവിപ്പുറം, ഗവൺമെന്റ് എൽ.പി.എസ് കുഴിവിള, ഗവൺമെന്റ് എൽ.പി.എസ് മഠത്തുവാതുക്കൽ എന്നീ സ്‌കൂളുകളിലാണ് പുതിയ ബസുകളെത്തിയത്. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 12 ലക്ഷം രൂപ വീതം ചെലവഴിച്ചാണ് ബസുകൾ വാങ്ങിയത്. പരിമിതമായ ഗതാഗതസൗകര്യങ്ങളുള്ള പ്രദേശങ്ങളിലാണ് ഈ സ്‌കൂളുകൾ സ്ഥിതിചെയ്യുന്നത്. സ്‌കൂളുകളുടെ കാര്യക്ഷമമായ പ്രവർത്തനത്തിനും വിദ്യാർത്ഥികളുടെ യാത്രസുഗമമാക്കുന്നതിനും സ്‌കൂൾ ബസുകൾ സഹായകരമാകുമെന്ന് എം.എൽ.എ പറഞ്ഞു. വാമനപുരം, കല്ലറ, ആനാട് ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാർ, മറ്റ് ജനപ്രതിനിധികൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരും ചടങ്ങുകളിൽ പങ്കെടുത്തു.

date