Skip to main content

കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജ് യുവജന കമ്മീഷൻ ചെയർമാൻ സന്ദർശിച്ചു

വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിംഗ് കോളേജ് യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ സന്ദർശിച്ചു. കോളേജിലെ വിദ്യാർഥികളുടെയും അധ്യാപകരുടെയും മാനേജ്‌മെന്റ് പ്രതിനിധികളുടെയും മൊഴി രേഖപ്പെടുത്തി. വിഷയത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുക്കുകയും സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പോലീസ് മേധാവിയോട് യുവജനകമ്മീഷൻ ആവശ്യപെടുകയും ചെയ്തിരുന്നു.
ശ്രദ്ധയ്ക്ക് നീതി ലഭിക്കാനുള്ള നിയമപരമായ എല്ലാ കാര്യങ്ങളിലും പൂർണമായ പിന്തുണയും സഹായവും ഉണ്ടാകുമെന്നും അറിയിച്ചു. കമ്മീഷൻ അംഗം കെ. പി. പ്രശാന്ത് ഒപ്പമുണ്ടായിരുന്നു.

date