ഇനി ആവശ്യം പാചകത്തിനുള്ള ഭക്ഷ്യവസ്തുക്കള്‍; പാകംചെയ്ത ഭക്ഷണം വേണ്ട: കളക്ടര്‍
പ്രളയ ബാധിത മേഖലകളിലേക്ക് ഇനി പാകംചെയ്ത ഭക്ഷണം വേണ്ടെന്നും പാകംചെയ്യാന്‍ ആവശ്യമുള്ള സാധനങ്ങളാണു വേണ്ടതെന്നും ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി. ഇന്ന് (ഓഗസ്റ്റ് 21) ജില്ലയിലെ എല്ലാ കളക്ഷന്‍ സെന്ററുകളും രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെ പ്രവര്‍ത്തിക്കുമെന്നും കഴിയുന്നത്രയും സാധനങ്ങള്‍ ഈ കേന്ദ്രങ്ങളിലെക്ക് എത്തിക്കാന്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു.
അരി, പയര്‍, പരിപ്പ്, എണ്ണ, പഞ്ചസാര, ഉപ്പ്, മുളകുപൊടി, മഞ്ഞള്‍പൊടി, സാമ്പാര്‍പൊടി, തേയില, കാപ്പിപ്പൊടി, പാല്‍പ്പൊടി, ഉരുളക്കിഴങ്ങ്, ഉള്ളി, കുട്ടികള്‍ക്കള്ള ഭക്ഷണ സാധനങ്ങള്‍ എന്നിവയാണ് ഇനി വേണ്ടത്. പാത്രങ്ങള്‍, പ്ലേറ്റുകള്‍, പാകംചെയ്യുന്നതിനുള്ള സാധനങ്ങളും ആവശ്യമുണ്ട്.
സന്നദ്ധ സംഘടനകള്‍ നേരിട്ട് അയക്കുന്ന ലോഡുകളുടെ വിവരങ്ങള്‍ ജില്ലാ ഭരണകൂടത്തെ അറിയിക്കണം. എന്തു സാധനങ്ങളാണ്, എത്ര ലോഡ്, ഏതു ജില്ലയിലേക്കാണ് അയക്കുന്നത് തുടങ്ങിയ വിവരങ്ങള്‍ ജില്ലാ കളക്ടറുടെ dctvpm14@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അറിയിക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു.
(പി.ആര്.പി. 2181/2018)
- Log in to post comments